Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safety Training

Kasaragod

ക​ട​ലാ​സി​ലൊ​തു​ങ്ങി കെ​എ​സ്ഇ​ബി സേ​ഫ്റ്റി ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്

കാ​സ​ർ​ഗോ​ഡ്: കെ​എ​സ്ഇ​ബി​യി​ലെ ലൈ​ൻ​മാ​ൻ​മാ​ർ​ക്കും ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന​ത​ല സേ​ഫ്റ്റി ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു.

മൈ​ലാ​ട്ടി 220 കെ​വി സ​ബ് സ്റ്റേ​ഷ​നു സ​മീ​പം പ​ഴ​യ ഡീ​സ​ൽ വൈ​ദ്യു​ത നി​ല​യ​ത്തി​ന്‍റെ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​നു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മൊ​രു​ക്കാ​നും ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​മാ​യി 88 ല​ക്ഷം രൂ​പ​യു​ടെ അ​ട​ങ്ക​ൽ ത​യ്യാ​റാ​ക്കി​യെ​ങ്കി​ലും പ​ദ്ധ​തി​ക്ക് ഇ​തു​വ​രെ കെ​എ​സ്ഇ​ബി ഡ​യ​റക്ട​്ർ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല. കെ​എ​സ്ഇ​ബി​യി​ലെ എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കും ഓ​ഫീ​സ​ർ​മാ​ർ​ക്കു​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മി​ക​ച്ച സൗ​ക​ര്യ​മു​ള്ള പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​പ​ക​ട​ക​ര​മാ​യ ജോ​ലി​ക​ൾ നേ​രി​ട്ടു ചെ​യ്യേ​ണ്ടി​വ​രു​ന്ന താ​ഴെ​ത്ത​ട്ടി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് മ​തി​യാ​യ പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ളി​ല്ല.

ക​ടു​ത്ത ജോ​ലി​ഭാ​ര​ത്തി​നി​ട​യി​ൽ പ​ല​പ്പോ​ഴും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ജോ​ലി​ചെ​യ്യാ​ൻ ലൈ​ൻ​മാ​ൻ​മാ​രും ക​രാ​ർ ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധി​ത​രാ​വു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് കൃ​ത്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി ഒ​രു കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ മൂ​ന്നു​വ​ർ​ഷം മു​മ്പ് കെ​എ​സ്ഇ​ബി​യു​ടെ സം​സ്ഥാ​ന​ത​ല സു​ര​ക്ഷാ​സ​മി​തി​യും ചീ​ഫ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റും വി​വി​ധ സം​ഘ​ട​ന​ക​ളും നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. മൈ​ലാ​ട്ടി​യി​ലെ സ്ഥ​ല​മാ​ണ് ഇ​തി​നാ​യി ക​ണ്ടെ​ത്തി​യ​ത്. ഈ ​സ്ഥ​ലം ഇ​പ്പോ​ൾ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ ദി​വ​സം ജി​ല്ല​യി​ൽ ത​ന്നെ ഒ​രു ലൈ​ൻ​മാ​ൻ ജോ​ലി​ക്കി​ട​യി​ൽ ഷോ​ക്കേ​റ്റു മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സേ​ഫ്റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന ആ​വ​ശ്യം വീ​ണ്ടും ഉ​യ​ർ​ന്നു​വ​ന്ന​ത്. പു​തി​യ സ​ർ​ക്കാ​രും മ​ന്ത്രി സ​ണ്ണി ജോ​സ​ഫും ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up